ശബരിമല തന്ത്രി കണ്‌ഠരര്‌ മഹേശ്വരര്‌ മര്‍ദ്ദനമേറ്റ്‌ ആശുപത്രിയില്‍

single-img
19 November 2014

kശബരിമല തന്ത്രി കണ്‌ഠരര്‌ മഹേശ്വരര്‌ മര്‍ദ്ദനമേറ്റ്‌ ആശുപത്രിയില്‍ .നവംബര്‍ 17 ന്‌ ഉച്ചയോടെയാണ്‌ ഇദ്ദേഹത്തെയും ഭാര്യയേയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ മര്‍ദ്ദനത്തെ തുടര്‍ന്നാണ്‌ പരുക്കേറ്റതെന്ന കാര്യം മറച്ചുവെച്ചു.

 
എന്നാല്‍, ഇരുവരും മര്‍ദ്ദിക്കപ്പെടുന്നത്‌ മറ്റുചിലര്‍ കണ്ടിരുന്നതിനാല്‍ സംഭവത്തിന്റെ സത്യാവസ്‌ഥ പുറത്തുവരികയായിരുന്നു. അതേസമയം കൊച്ചുമകന്‍ മഹേഷ്‌ മോഹനാണ്‌ തന്നെ മര്‍ദ്ദിച്ചതെന്ന്‌ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം പോലീസിനോട്‌ പറഞ്ഞു.