ഫിജിയെ ആധുനീകരിക്കുന്നതിന് ഇന്ത്യയുടെ പങ്കാളിത്തമുണ്ടാകുമെന്ന് പ്രധാനമന്ത്രി

single-img
19 November 2014

BN-ET154_modi09_G_20140928125545ഫിജിയെ ആധുനീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുടെ പങ്കാളിത്തമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി ഫിജി സന്ദര്‍ശനത്തിനെത്തിയ മോദി അമ്പതുലക്ഷം ഡോളര്‍ ധനസഹായവും പ്രഖ്യാപിച്ചു. ഇതിനു പുറമെ വിവിധ മേഖലകളിലായി ഏഴ് കോടി ഡോളറിന്റെ വായ്പയും നല്‍കും.

 
മാറുന്ന ആഗോളമാര്‍ക്കറ്റിന് അനുകൂലമായി നീങ്ങുന്ന ഫിജിയുടെ പങ്കാളിയാകാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണ്. നിലവിലുള്ള വ്യവസായങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും യുവാക്കള്‍ക്കുവേണ്ടി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും ഇന്ത്യയുടെ സഹകരണമുണ്ടാകും ഫിജി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞു.