മുസാഫര്‍നഗറിൽ പെണ്‍കുട്ടികള്‍ ജീന്‍സു ധരിക്കുന്നത്​ ഖാപ്​ പഞ്ചായത്ത്​ വിലക്കി

single-img
19 November 2014

jഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിൽ പെണ്‍കുട്ടികള്‍ ജീന്‍സു ധരിക്കുന്നത്​ ഖാപ്​ പഞ്ചായത്ത്​ വിലക്കി. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്​.പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന്​ പാശ്ചാത്യ രീതിയിലുള്ള വസ്ത്രധാരണം കാരണമാകുന്നുവെന്നാണ്​ ഖാപ്​ പഞ്ചായത്തിന്റെ വാദം. ഫേസ്ബുക്ക്‌, വാട്സ്​ ആപ്​ എന്നീ സോഷ്യല്‍ നെറ്റ്​വര്‍ക്കുകള്‍ പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്​.

 
മുസഫര്‍ നഗര്‍ ജില്ലയിലെ 46 വില്ലേജുകള്‍ക്ക്‌ വിലക്ക്‌ ബാധകമാകുമെന്നാണ്​ ഖാപ്​ പഞ്ചായത്തിന്റെ പ്രഖ്യാപനം. ഖാപ്​ പഞ്ചായത്ത്​ തീരുമാനത്തെ കേന്ദ്ര മന്ത്രി നജ്മ ഹിബത്തുല്ല അപലപിച്ചു. ഖാപ്​ പഞ്ചായത്ത്​ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്​. ഇത്തരം നാട്ടുകൂട്ടങ്ങള്‍ നിരോധിക്കണമെന്ന്​ ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.