കൊച്ചി കോര്‍പ്പറേഷന്റെ ആദ്യ വനിതാ മേയർ പ്രൊഫ. മേഴ്‌സി വില്ല്യംസ് അന്തരിച്ചു

single-img
19 November 2014

k]കൊച്ചി കോര്‍പ്പറേഷന്റെ ആദ്യ വനിതാ മേയറായിരുന്ന പ്രൊഫ. മേഴ്‌സി വില്ല്യംസ് (65) അന്തരിച്ചു. എല്‍.ഡി.എഫ് ഭരണക്കാലത്ത് 2005 മുതല്‍ 2010 വരെ കൊച്ചി കോര്‍പ്പറേഷന്റെ മേയറായിരുന്നു.    കുന്നുംപുറം   വാര്‍ഡിനെ  ആണ്  പ്രതിനിധീകരിച്ചത്. സെന്റ് തെരേസാസ് കോളേജിലെ റിട്ട. അധ്യാപികയായ പ്രൊഫ. മേഴ്‌സി വില്ല്യംസ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചശേഷമാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഭര്‍ത്താവ്: വില്ല്യംസ് (ബിസിനസ്).