ആൻഡോയിഡ് ടാബ്ലറ്റുമായി നോക്കിയ തിരിച്ചു വരുന്നു

single-img
19 November 2014

Nokia-Logoനോക്കിയ മൊബൈല്‍ ഉപഭോക്താക്കളിലേയ്ക്ക് തിരിച്ചുവരുന്നു. ആദ്യമായി ആന്‍ഡ്രോയിഡ് ടാബ്ലെറ്റ് നിര്‍മ്മിച്ചു കൊണ്ടാണ് സ്മാർട്ട് ഫോൺ വ്യവസായത്തിലേയ്ക്ക് നോക്കിയ തിരികെയെത്തുന്നത്. മാസങ്ങൾക്ക് മുമ്പ് നോക്കിയയുടെ മൊബൈല്‍ നിര്‍മ്മാണ യൂണിറ്റ് മൈക്രോസോഫ്റ്റിനു വിറ്റതിന് ശേഷമാണ് ഉപഭോക്താക്കളെത്തേടി കമ്പനി വീണ്ടും എത്തുന്നത്. 2011 ല്‍ മൈക്രോസോഫ്റ്റുമായുള്ള പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടശേഷം ആദ്യമായാണ് നോക്കിയ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കുന്നത്.

ലോകത്തിലെ മൊത്തം ഉപഭോക്താക്കളുടെ 2.5 ശതമാനം മാത്രമാണ് വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നത്. എണ്‍പതു ശതമാനത്തോളം വരുന്ന ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ അടുത്ത വര്‍ഷം മുതലാണ് നോക്കിയ ലക്ഷ്യമിടുന്നത്.

7.9 ഇഞ്ച് എന്‍ വണ്‍ ടാബ്ലെറ്റ് ആദ്യം ലഭ്യമാകുന്നത് ചൈനയിലായിരിയ്ക്കുമെന്നും പിന്നീട് മറ്റു വിപണികളിലേയ്ക്ക് എത്തിക്കുമെന്നും കമ്പനി അറിയിച്ചു. 2015 ആദ്യപാദത്തില്‍ തന്നെ ടാബ്ലറ്റ് അവതരിപ്പിയ്ക്കും. 15,461 രൂപയാണ് പ്രതീക്ഷിക്കുന്ന വില.