ഹൈഡ്രജന്‍ കാറുമായി ടൊയോട്ട;പുകയ്ക്ക് പകരം നീരാവിയായിരിക്കും കാര്‍ പുറന്തള്ളുന്നത്

single-img
19 November 2014

carലോകത്ത് ആദ്യമായി വാണിജ്യ അടിസ്ഥാനത്തിൽ ഹൈഡ്രജന്‍ സെല്ലുകൾ ഇന്ധനമായി ഉപയോഗിച്ച് ഓടുന്ന കാറുമായി ടൊയോട്ട. 2015 ഓടെ യു.എസ് യൂറോപ്പ് വിപണിയായിരിക്കും കാർ കീഴടക്കുക . മിറായ് എന്ന് പേരിട്ടിരിക്കുന്ന കാറിന്റെ വില 57,000 ഡോളറാണ്.  പുകയ്ക്ക് പകരം നിരാവിയായാണ് കാര്‍ പുറന്തള്ളുന്നത്. അടുത്ത വർഷം  400 കാറുകൾ വിപണിയിൽ ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒറ്റ തവണത്തെ ചാർജ്ജിൽ ടൊയോട്ട മിറായിക്ക് ഏകദേശം 650 കിലോമീറ്റർ മൈലേജ് ഉണ്ടാകും. മറ്റു കാർ ബാറ്ററിയിൽ നിന്നും വ്യത്യസ്ഥമായി ഹൈഡ്രജൻ ബാറ്ററിക്ക് ചാർജ് ചെയ്യാൻ വളരെ കുറച്ച് സമയം മതിയാകും. ബാറ്ററിയിലെ ഹൈഡ്രജന്റേയും ഓക്സിജന്റേയും പ്രവർത്തനത്തിലൂടെ നിരാവിയാണ് കാർ പുറം തള്ളുക.