ഐ.ബി.എം വേർസ്; ബിസിനസ് ആവശ്യങ്ങൾക്കായുള്ള ഇമെയിൽ ആപ്ലിക്കേഷനുമായി ഐ.ബി.എം

single-img
19 November 2014

ibmബിസിനസ് സംരംഭങ്ങൾക്ക് ആവശ്യമായ പുതിയ ഇമെയിൽ ആപ്ലിക്കേഷനുമായി ഐ.ബി.എം രംഗത്ത്. ഐ.ബി.എമ്മിന്റെ ഇമെയിൽ സർവീസുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയകളും ഫയൽ ഷയറിങ്ങ് സൈറ്റുകളുമായി ബിസിനസ് സംരംഭകർക്ക് ബന്ധിപ്പിക്കാൻ സാധിക്കും. ഇതിലൂടെ ഉപഭോഗ്താക്കളുടെ അഭിരുചി മനസിലാക്കി തങ്ങളുടെ തൊഴിലാളികൾക്ക് വേണ്ട രീതിയിൽ പെരുമാറാൻ സാധിക്കും. ഈ പുതിയ ഇമെയിൽ ആപ്ലിക്കേഷന്റെ പേര് ഐ.ബി.എം വേർസ് എന്നാണ്. ഐ.ബി.എം വേർസിനെ വിൻഡോസ് ഔട്ട്ലുക്കിന് പകരമായിട്ടാകും ഉപയോഗിക്കുക. ഐ.ബി.എമ്മിന്റെ മറ്റൊരു ഇമെയിൽ സർവീസായ നോട്ട്സ് ലോകത്തെ 25,000ത്തോളം വരുന്ന കമ്പനികളാണ് ഉപയോഗിക്കുന്നത്.