അര്‍ജന്റീന പോര്‍ച്ചുഗലിനോട് തോറ്റു

single-img
19 November 2014

porchuഓള്‍ഡ് ട്രാഫോര്‍ഡ്: അര്‍ജന്റീന പോര്‍ച്ചുഗലിനോട് തോറ്റു. സൂപ്പര്‍താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും നേര്‍ക്കുനേര്‍ വന്നെങ്കിലും ഇരുവർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ റാഫേല്‍ ഗ്യുറീറോയാണ് പോര്‍ച്ചുഗലിന് വിജയം സമ്മാനിച്ച ഗോള്‍ നേടിയത്. മത്സരത്തിൽ തീരെ നിറം മങ്ങിപ്പോയ മെസ്സിയേയും റൊണാള്‍ഡോയേയും അദ്യപകുതിക്ക് ശേഷം കോച്ചുമാര്‍ പിന്‍വലിച്ചിരുന്നു.