ജറുസലേം പിടിച്ചെടുക്കുന്നതിന് തയാറായിക്കൊള്ളാൻ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം

single-img
19 November 2014

benjaminജറുസലേം:ജറുസലേം പിടിച്ചെടുക്കുന്നതിന്  തയാറായിക്കൊള്ളാൻ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ആഹ്വാനം.കഴിഞ്ഞ ദിവസം നടന്ന തീവ്രവാദി ആക്രമണത്തില്‍ നാലു യഹൂദര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം. ആക്രമണം പിന്നിൽ ഹമാസാണെന്ന് അദ്ദേഹം അരോപിച്ചു.

നമ്മേ നമ്മുടെ രാജ്യത്തുനിന്നും രാജ്യതലസ്ഥാനത്തു നിന്നും പിഴുതെറിയുവാന്‍ ശ്രമിക്കുന്ന തീവ്രവാദികള്‍ക്കുള്ള തക്ക മറുപടി നല്‍കുവാന്‍ തയാറെടുക്കാം. നമ്മുടെ നിത്യനഗരമായ ജറുസലേമിനായി നമുക്ക് പോരാടണമെന്നും പ്രാര്‍ഥനാ സമയത്ത് ആക്രമണം നടത്തിയവരുടെ ഭവനങ്ങള്‍ തകര്‍ക്കുമെന്നും നെതന്യാഹു പറഞ്ഞു.

പാലസ്തീന്‍ പ്രസിഡന്റ് മുഹമ്മുദ് അബ്ബാസ് ആക്രമണത്തെ അപലപിച്ചുവെങ്കിലും ഹമാസ് പ്രവര്‍ത്തകര്‍ ആക്രമണ വാര്‍ത്തയെ വന്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. തീവ്രവാദി ആക്രമണം നടത്തിയവര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.