ഓഹരി വിപണിയിൽ കുതിപ്പ് തുടരുന്നു

single-img
19 November 2014

sensexമുംബൈ: ഓഹരി വിപണികളില്‍ മുന്നേറ്റംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 74 പോയന്റ് ഉയര്‍ന്ന് 28,237ലും നിഫ്റ്റി 14 പോയന്റ് ഉയര്‍ന്ന് 8442ലുമെത്തി. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ നേട്ടത്തിലാണ്.

ശോഭ, ഹിന്‍ഡാല്‍കോ, ഐഡിയ, ഭാരത് ഫോര്‍ജ്, ജെപി അസോസിയേറ്റ്‌സ്, സെയില്‍, റിലയന്‍സ് പവര്‍, ഭാരതി ഇന്‍ഫ്രാടെല്‍, ക്രോംപ്ടണ്‍, ഐഡിബിഐ തുടങ്ങിയവയാണ് നേട്ടത്തില്‍.

അതേസമയം ഡിഎല്‍എഫ്, ജിഎംആര്‍ ഇന്‍ഫ്ര, ഇമാമി, ഒഎന്‍ജിസി, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.