പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്

single-img
19 November 2014

soorajതിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി. ഒ. സൂരജിന്റെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്. കോടികളുടെ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ റെയ്ഡില്‍ കണ്ടെത്തിയതായി പറയപ്പെടുന്നു. അഞ്ച് വിജിലന്‍സ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് സൂരജിനെതിരെ വിജിലന്‍സ് കേസ് എടുത്തിട്ടുണ്ട്.

തിരുവനന്തപുരത്തെ ഓഫീസിലും വീട്ടിലും കൊച്ചിയിലുള്ള വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്.  സൂരജിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ചൊവ്വാഴ്ച എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൂരജിന്റെ ഭാര്യയുടെയും മക്കളുടെയും പേരില്‍ കോടികളുടെ സ്വത്താണ് ഉള്ളത്. ഇയാളെ മാസങ്ങളായി  വിജിലന്‍സ് നിരീക്ഷിച്ച് വരുകയായിരുന്നു. ഇദ്ദേഹം നടത്തിയ വസ്തു ഇടപാടുകളുടെ രേഖകള്‍ വിവിധ സബ്‌റെജിസ്ട്രാര്‍ ഓഫീസില്‍ നിന്നും വിജിലന്‍സ് നേരത്തെ തന്നെ കണ്‌ടെത്തിയിരുന്നു.