പത്താം ക്ലാസ് വിദ്യാർഥിയുടെ മരണം കൊലപാതകം;സഹപാഠികൾ അറസ്റ്റിൽ

single-img
19 November 2014

crimeഹൊസ്ദുർഗ് കടപ്പുറത്തെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിലാഷി (15) ന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. മൃതദേഹത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതകമാണെന്ന് നിഗമനത്തിലായിരുന്നു പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠികളായ രണ്ടു കുട്ടികളെ കാഞ്ഞങ്ങാട് സി.ഐ. ടി.പി. സുമേഷും സംഘവും അറസ്റ്റു ചെയ്തു. കുട്ടികളിൽനിന്ന് കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.പ്രണയത്തെ ചൊല്ലിയുള്ള തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത് എന്നാണു പോലീസ് പറയുന്നത്.

സഹപാഠികൾ പൊലീസിന് ആദ്യം നൽകിയ മൊഴിയും പിന്നീട് നൽകിയ മൊഴിയിലും വൈരുദ്ധ്യം ഉണ്ടായിരുന്നു. ഇതാണ് അന്വേഷണ സംഘത്തിന് കൂടുതൽ സംശയം തോന്നാൻ കാരണമായത്.

ഹൊസ്ദുർഗ് കടപ്പുറത്തെ മത്സ്യത്തൊഴിലാളിയായ സുരേഷ്- മിനി ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട അഭിലാഷ്.