ബാര്‍ കോഴ;തെളിവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

single-img
19 November 2014

245780237-KM-Mani_6മന്ത്രി കെ.എം.മാണിക്കെതിരെയുള്ള ബാര്‍ കോഴ ആരോപണക്കേസിൽ തെളിവില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കും മുമ്പെയാണു തെളിവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചത്.ആരോപണത്തെ കുറിച്ച് സാക്ഷികൾക്ക് കേട്ട് കേൾവി മാത്രമാണുള്ളത്. ബാർ അസോസിയേഷൻ ഭാരവാഹികളാരും മൊഴി നൽകിയിട്ടില്ല. പണം നൽകിയതിന് സാക്ഷികൾ ഉള്ളതായി തെളിഞ്ഞിട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ബാര്‍ കോഴയിലെ വിജിലന്‍സ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി നിർദ്ദേശിച്ചു