വാട്സ് ആപ്പ് വഴി സരിതയുടെ വീഡിയോ പ്രചരിപ്പിച്ച നാല് മലയാളികള്‍ പിടിയില്‍

single-img
19 November 2014

sarithaസരിതാ നായരുടെ അശ്ലീല വീഡിയോ വാട്‌സ് ആപ് വഴി പ്രചരിപ്പിച്ചതിന് നാല് മലയാളികളെ അറസ്റ്റ് ചെയ്തു. സൗദി പോലീസാണു ഇവരെ അറസ്റ്റ് ചെയ്തത്.സൗദി പൗരന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് മലയാളികളെ അറസ്റ്റ് ചെയ്തത്.

സൗദി സൈബര്‍ ക്രൈം അന്വേഷണ വിഭാഗമാണു സരിതയുടെ ദൃശ്യങ്ങളുടെ ഉറവിടം കണ്ടെത്തിയത്.അശ്ലീല ചിത്രങ്ങള്‍ കൈവശം വെക്കുന്നതും പ്രചരിപ്പിക്കുന്നതും സൗദി അറേബ്യ ഗുരുതരമായ കുറ്റകൃത്യമാണു

വാട്‌സ് ആപ്പിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സോളാര്‍ തട്ടിപ്പുകേസ്‌ പ്രതി സരിത എസ്‌.നായര്‍ പത്തനംതിട്ട സിജെഎം കോടതിയില്‍ പരാതി നല്‍കിയിരുന്നു.ഒക്‌ടോബര്‍ 12 നാണ്‌ സരിതയുടെ നഗ്ന ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിച്ചു തുടങ്ങിയത്‌. താന്‍ ആത്മഹത്യ ചെയ്യണമെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ സംഭവത്തിന്‌ പിന്നിലെന്ന്‌ സരിത പ്രതികരിച്ചിരുന്നു