യു.എ.ഇയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ കുറഞ്ഞ വേതനം യു.എ.ഇ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു

single-img
18 November 2014

UAEഇന്ത്യയിലെ പണപ്പെരുപ്പവും ഗള്‍ഫ് നാടുകളിലെ ജീവിതച്ചെലവ് വര്‍ധിച്ചതും കണക്കിലെടുത്ത് യു.എ.ഇയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം യു.എ.ഇ സര്‍ക്കാര്‍ കൈക്കൊണ്ടു. യു.എ.ഇയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ 800 മുതല്‍ 1400 ദിര്‍ഹം വരെയായിരുന്ന കുറഞ്ഞ വേതനം 950 മുതല്‍ 1,700 ദിര്‍ഹം വരെ് വര്‍ധിപ്പിച്ചു. യു.എ.ഇയിലെ ഇന്ത്യന്‍ എംബസി പുതുക്കിയ വേതന പട്ടിക പുറത്തിറക്കിയിട്ടുണ്ട്.

ഇന്ത്യന്‍ തൊഴിലാളികളുടെ ഗള്‍ഫ് രാജ്യങ്ങളിലെ വേതന വര്‍ധനയ്ക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സമ്മര്‍ദ്ദം ചെലുത്തി വന്നതിന്റെ പിറകേയാണ് യു.എ.ഇ സര്‍ക്കാര്‍ മവതനം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. വീട്ടുവേലക്കാരികള്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി മുപ്പത്തഞ്ചോളം വിഭാഗങ്ങള്‍ക്ക് പുതുക്കിയ വേതനം ഉടന്‍ ലഭിച്ചു തുടങ്ങും.

അര കോടിയോളം ഇന്ത്യക്കാര്‍ മജാലിചെയ്യുന്ന യു.എ.ഇയില്‍ മുഴുവന്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്കും പുതിയ വേതനം ഉടന്‍ ഭ്യമാക്കുമെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി പറഞ്ഞു.

പുതുക്കിയ ശമ്പള നിരക്കുകള്‍ ചുവടെ

Microsoft Word - Minimum referral wages.docx