മുല്ലപ്പെരിയാറില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു; മാധ്യമപ്രവര്‍ത്തകരുടെ കുത്തിയിരുന്നു പ്രതിഷേധത്തിനൊടുവില്‍ തമിഴ്‌നാട് പിന്‍വലിഞ്ഞു

single-img
18 November 2014

Mullaperiyar-Dam1[1]ഉപസമിതിയുടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശത്തോടനുബന്ധിച്ച് അണക്കെട്ടിനു സമീപത്തേക്കു പോകുന്നതില്‍ നിന്ന് മലയാളി മാധ്യമപ്രവര്‍ത്തകരെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു. സംഭവത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്നീട് ഡാമിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കി.

അതേസമയം, ഡാം സന്ദര്‍ശന ശേഷം ഉപസമിതി യോഗം ചേരുകയാണ്. ഉപസമിതി വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്ത് അണക്കെട്ട് മേല്‍നോട്ട സമിതിക്ക് റിപ്പോര്‍ട്ട് നല്‍കും.