തമിഴ്നാട്ടിൽ ബി.ജെ.പി ആസ്ഥാനത്തും മറ്റ് പൊതുഇടങ്ങളിലും ബോംബ് സ്ഫോടനങ്ങൾ നടത്തുമെന്ന് ഭീഷണി

single-img
18 November 2014

bതമിഴ്നാട്ടിൽ ബി.ജെ.പി ആസ്ഥാനത്തും മറ്റ് പൊതുഇടങ്ങളിലും ബോംബ് സ്ഫോടനങ്ങൾ നടത്തുമെന്ന് ഭീഷണി സന്ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തുന്നതിനു മുന്നോടിയായി ബി.ജെ.പി ആസ്ഥാനമായ ‘കമലാലയ’ത്തും സംസ്ഥാനത്തെ മറ്റ് പൊതുസ്ഥലങ്ങളിലും ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ വെളിപ്പെടുത്തി.

 

കത്തിലൂടെയാണ് ഭീഷണി എത്തിയത്. സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. കൽപാകം ആണവ നിലയത്തിലും ഹിന്ദു മുന്നണി ആസ്ഥാനത്തും സമാനമായ ഭീഷണിക്കത്ത് അടുത്തിടെ ലഭിച്ചിരുന്നു. കത്തിന്റെ ഉറവിടം പൊലീസ് അന്വേഷിച്ചു വരികയാണ്.