ബാര്‍ കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും

single-img
18 November 2014

hiബാര്‍ കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. അതേസമയം, സര്‍ക്കാര്‍ നയം ഭാഗികമായി തളളിയ സിംഗിള്‍ ബഞ്ച് വിധിക്കെതിരെ , സര്‍ക്കാര്‍ ഇതുവരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയിട്ടില്ല. ഈ മാസം ഒന്നിനാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരായ കേസ്, ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.

 

സര്‍ക്കാര്‍ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്, മദ്യനയം സംബന്ധിച്ച കേസുകള്‍ ഒരുമിച്ച് പരിഗണിക്കാനും, കേസ് 18ലേക്ക് മാറ്റാനും കോടതി തീരുമാനിച്ചത്. ഈമാസം 30 വരെയാണ് വിധി നടപ്പാക്കുന്നതിന് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്.