ഓസ്‌ട്രേലിയയിൽ ജന്മദിനാഘോഷത്തിനിടെ വീര്യം കൂടിയ മദ്യം കഴിച്ച പെൺകുട്ടി മരിച്ചു

single-img
18 November 2014

nicolപെര്‍ത്ത്: ഓസ്‌ട്രേലിയയിൽ ജന്മദിനാഘോഷത്തിനിടെ വീര്യം കൂടിയ മദ്യം കഴിച്ച പെൺകുട്ടി മരിച്ചു.  ജന്മദിന പാര്‍ട്ടിയ്ക്കിടെ 95 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ മദ്യം കഴിച്ച 18 കാരി നിക്കോള്‍ ബിക്ക്‌നെല്ലാണ് മരിച്ചത്. പള്‍മോസ് സ്പിരൈറ്റസ് റെക്റ്റിഫിക്കോവനി എന്ന മദ്യം കഴിച്ചതിനെ തുടർന്ന് ബോധരഹിതയായ നിക്കോള്‍ മണിക്കൂറുക്കകം മരണപ്പെടുകയായിരുന്നു. സുഹൃത്തുക്കളിലാരോ ആണ് പെൺകുട്ടിക്ക് പാർട്ടിക്കിടെ വീര്യം കൂടിയ മദ്യം നല്‍കിയതെന്ന് പറയപ്പെടുന്നു.

പള്‍മോസ് സ്പിരൈറ്റസ്റെക്റ്റിഫിക്കോവനി വില്‍ക്കുന്നത് നിരോധിക്കണമെന്ന് യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍, സ്പിരൈറ്റസ് റെക്റ്റിഫിക്കോവനി നിരോധിക്കണമെന്ന് രണ്ടുവര്‍ഷം മുന്‍പ് ആവശ്യപ്പെട്ടിരുന്നു. 500 മില്ലി സ്പിരൈറ്റസ് റെക്റ്റിഫിക്കോവനിയ്ക്ക് 38 സാധാരണ മദ്യകുപ്പികളുടെ അത്രയും വീര്യമുണ്ട്. കുറഞ്ഞ അളവില്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന കാച്ചികുറുക്കിയ എത്തനോളാണ് മദ്യത്തിലുള്ളത്.