കാശ്മീരില്‍ ഉടന്‍ ഒരു തിരഞ്ഞെടുപ്പ് ആവിശ്യമുണ്ടായിരുന്നോ?

single-img
18 November 2014

ജി.ശങ്കർ

jammu-kashmir-mapകശ്മീരില്‍ ഉടനെ ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകാന്‍ സാധ്യത ഇല്ലെന്നായിരുന്നു പൊതുവെ എല്ലാവരും കരുതിയിരുന്നത്. കാരണം കഴിഞ്ഞ ഏതാനം മാസ്സങ്ങള്‍ക്കു മുന്‍പ് ഉണ്ടായ പ്രളയം വരുത്തിവെച്ച നാശനഷ്ട്ടം അത്രക്കും ഭയാനകമായിരുന്നു. അവിടുത്തെ ജനങ്ങളുടെ ജീവിതം അത്രക്കും ദുസ്സഹമാണ് ഇപ്പോഴും.

അതിനെല്ലാമുപരി പട്ടിണിയും രോഗങ്ങളും..ജമ്മുവിലെന്നല്ല,ലോക ശ്രദ്ധതന്നെ ആകര്‍ഷിച്ചിട്ടുള്ള വിനോദസഞ്ചാര മേഘലയില്‍ വന്നിട്ടുള്ള കുറവ് എന്നിവയെല്ലാം കണക്കിലെടുത്ത് കശ്മീരിലെ തിരഞ്ഞെടുപ്പ് നീട്ടിവെക്കും എന്നായിരുന്നു അവിടുത്തെ ജനങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ അതിനെയെല്ലാം അതിശയിപ്പിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജമ്മു-കാശ്മീര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്’ . നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ചു ഘട്ടങ്ങിലായി തിരഞ്ഞെടുപ്പ്  നടത്തുവാനാണ് തിരഞ്ഞെടുപ്പ്  കമ്മിഷന്‍ വിജ്ഞാപനം

ജമ്മു-കശ്മീരില്‍ ആകെ 87 നിയമസഭ സീറ്റുകള്‍ ആണ് ഉള്ളത്. ആറു ലോകസഭ സീറ്റുകളും. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് ആറില്‍ മൂന്ന് സീറ്റ് ബി.ജെ.പിയും, മൂന്നെണ്ണം പി.ഡി.പിയും ജയിച്ചു. ഭരണ കഷിയായ നാഷണല്‍ കോണ്ഫെരന്സിനും കോണ്‍ഗ്രസിനും ഒന്നും കിട്ടിയില്ല. ഒരുപക്ഷെ അതിന്‍റെ അടിസ്ഥാനത്തിലായിരിക്കും മോദി സര്‍ക്കാന്‍ ജമ്മു-കാശ്മീരില്‍ തെരഞ്ഞെടുപ്പിനെ അനുകൂലിച്ച്ത്.

ജമ്മു-കാശ്മീര്‍ നിയമസഭ കാലാവധി അവസാനിക്കുന്നത് അടുത്ത ജനുവരി 19നാണു. പ്രളയക്കെടുതിയുടെ അടിസ്ഥാനത്തില്‍ വേണമെങ്കില്‍ കുറച്ചു നാളത്തേക്ക്, സാമാന്യ ജനജീവിതം പുനസ്ഥാപിക്കുംവരെ തെരഞ്ഞെടുപ്പ് നേട്ടിവെക്കമയിരുന്നു. എന്നാല്‍ ജനങ്ങളുടെ ജനങ്ങളുടെ മനസ്സില്‍ മോഡിക്കുള്ള ഇപ്പോഴത്തെ പ്രതിശ്ചായ മുതലെടുത്ത്‌ അവിടെയും ബി.ജെ.പി. ഭരണം സ്ഥാപിക്കാനുള്ള നീക്കമാണ് എന്നാണു മനസ്സിലാക്കേണ്ടത്. ഇതിനു കരുത്ത് പകരുന്നത് കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിനുശേഷം ഹരിയാന, മഹാരാഷ്ട്ര നിയമസഭകളില്‍ നടന്ന തെരഞ്ഞെടുപ്പിലെ വിജയം ആണ്..അതുകൊണ്ടാണു ബി.ജെ.പിയും തെരഞ്ഞെടുപ്പിനോട് അനുകുലിച്ചത് എന്നാണു പറയപ്പെടുന്നത്. തെരഞ്ഞെടുപ്പു കമ്മിഷന്‍ അംഗങ്ങള്‍ ജമ്മു-കാശ്മീരിലെത്തി സ്ഥിഗതികള്‍ നിരീക്ഷിച്ചതിനു ശേഷമാണത്രേ തെരഞ്ഞെടുപ്പു തീരുമാനിച്ചത് എന്നാണു കമ്മിഷന്‍റെ വാദം.

jkഇന്ത്യയില്‍ ഇന്ന്‍ ഏറെ ദുരിതം അനുഭവിക്കുന്നവരാണ് കശ്മീരിലെ ജനങ്ങള്‍. പ്രളയം കാരണം വീടും, വീട്ടുപകരണങ്ങളും, കൃഷിയും, എല്ലാം നശിച്ച ഒരു അന്തരീക്ഷം ആണ് അവിടിപ്പോള്‍ കനിവ് കാത്തിരിക്കുന്നവര്‍. പ്രളയത്തില്‍ അച്ഛനും, അമ്മയും, മകനും, ഭര്‍ത്താവും, ഭാര്യയും ഒക്കെ നഷ്ട്ടപ്പെട്ട ഹ്രദയം പൊട്ടുന്ന ഓര്‍മകളുമായികഴിയുന്ന ജനങ്ങളാണ് അവിടിപ്പോള്‍ ഉള്ളത്. ഇതിനിടയില്‍ വേണമായിരുന്നോ കോടികള്‍ ചിലവഴിച്ചുള്ള ഒരു തെരഞ്ഞെടുപ്പു? പ്രത്യേകിച്ചും തീവ്രവാദ സംഘടനകള്‍ ശക്തമായിട്ടുള്ള ഒരു പ്രദേശത്ത്. ജമ്മു- കാശ്മീരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും മറ്റു മരാമത്ത് പണികള്‍ക്കായി ഏകദേശം 44,000 കോടി രൂപ വേണമെന്നാണ് സംസ്ഥാന സര്‍ക്കാന്‍ ആവിശ്യപ്പെട്ടത്‌.. മോദി സര്‍ക്കാര്‍ നല്‍കിയത് ആയിരം കോടിക്ക് താഴെ..ഇപ്പോഴും വീടില്ലാതെ അലഞ്ഞു നടക്കുന്നവരുണ്ട്. ഇതിനൊന്നും പരിഹാരം കാണാതെയാണ് തിരക്കിട്ട് തെരഞ്ഞെടുപ്പു പ്രഖ്യപിച്ചത്.

ജമ്മു-കാശ്മീരില്‍ 72.25 ലക്ഷം വോട്ടര്‍മാരാനുള്ളത്. 91 ശതമാനത്തിനും ഫോട്ടോ പതിച്ച തിരിച്ചറിയല്‍കാര്‍ഡുണ്ട്. ഇവിടെ 10,015 പോളിംഗ് ബൂത്തുകളും..തീവ്രവാദ ഭീഷണി ഉള്ളതിനാല്‍ ഇവിടെ സുരക്ഷ സംവിധാനത്തിനായി ഭീമമായ തുക ചിലവഴിക്കെണ്ടിവരും. മൊത്തം 87 നിയമസഭ സീറ്റാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കൊണ്ഫെരന്‍സ്സിനു 28 സീറ്റും, കോണ്‍ഗ്രസിന്‌ 17 സീറ്റും. പി.ഡി.പി.21, ബി.ജെ.പി. 11, പാന്തേഷ് പാര്‍ട്ടി 3, സി.പി.എം.1, മറ്റുള്ളവര്‍ 6 എന്നിങ്ങനെ ആയിരുന്നു കഷി നില.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ജമ്മു-കാശ്മീര്‍ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം വളരെ കുറവായിരിക്കും എന്നാണു നിരീക്ഷകര്‍ വിലയിരുത്തുന്നത്.