ഇന്ന് നവംബർ 18 മിക്കി മൗസിന് 86 വയസ് തികഞ്ഞു

single-img
18 November 2014

mickey-mouseഇന്ന് നവംബർ 18  മിക്കി മൗസിന് 86 വയസ് തികഞ്ഞു. 1928ൽ നവംബർ മാസം ഇതേ ദിവസത്തിലാണ് വാൾട്ട് ഡിസ്നിയും യുബി ഐവർക്കും ചേർന്ന് ലോകപ്രശസ്തമായ കാർട്ടൂൺ കഥാപാത്രമായ മിക്കി മൗസിനെ സൃഷ്ടിച്ചത്. ലോകം ഇരുകൈകളും നീട്ടി സ്വീകരിച്ച മിക്കി മൗസ് എന്ന എലി ഹ്രസ്വ ചിത്രമായ സ്റ്റീം ബോട്ടിലൂടെയാണ് ആദ്യമായി പ്രേക്ഷകരുടെ മുന്നിലെത്തിയത്, ലോകത്തെ തന്നെ ആദ്യത്തെ ശബ്ദ കാർട്ടൂൺ ആണിത്. ഏതാണ്ട് 130തോളം ചിത്രങ്ങളിൽ നമ്മെ രസിപ്പിച്ച 86 കാരനായ മിക്കിയെ കുറിച്ചുള്ള രസകരമായ ചിലകാര്യങ്ങൾ താഴെ പറയുന്നു.

mickey-minnie

  • മിക്കിയുടെ 10ഓളം ചിത്രങ്ങൾക്ക് ഓസ്കാറിലേക്ക് നോമിനേഷൻ ലഭിച്ചിട്ടുണ്ട്.  അതിൽ ഒൺ ഓഫ് വിച്ച്, ലെൻഡ് എ പാവ് എന്നിവക്ക് 1942ലെ ഓസ്കാർ ലഭിച്ചിട്ടുണ്ട്.
  • ഹോളിവൂഡ് വാക്ക് ഓഫ് ഫെയ്മിൽ ഉൾപെടുത്തിയ ആദ്യത്തെ കാർട്ടൂൺ കഥാപാത്രമാണ് മിക്കി.
  • ഡിസ്നിയുടെ ‘ഓസ്വാൾഡ് ദി ലക്കി റാബിറ്റിന്’ പകരമായാണ് മിക്കിയെ സൃഷ്ടിച്ചത്.
  • വാൾട്ട് ഡിസ്നിയുടെ ഡെസ്ക്കിൽ ഇണക്കി വളർത്തിയിരുന്ന എലിയിൽ നിന്നും പ്രചോദനം കൊണ്ടാണ് മിക്കിയെ അദ്ദേഹം വരച്ചത്.
  • മിക്കി ആദ്യമായി കാർട്ടൂണിലൂടെ സംസാരിച്ച വാക്ക് ‘ഹോട്ട് ഡോഗ്സ്’ എന്നാണ്.
  • മിക്കിക്ക് മിനി എന്ന് പേരുള്ള കൂട്ടുകാരിയും പ്ലൂട്ടോയെന്ന് പേരുള്ള വളർത്ത് നായും ഉണ്ട്.

mickey-mouse-star