കോണ്‍ഗ്രസ് നേതൃത്വത്തില്‍ സഖ്യമുണ്ടാക്കിയാല്‍ ഇടതുപാര്‍ട്ടികളുമായും സഹകരിക്കാന്‍ തയ്യാർ:മമത

single-img
18 November 2014

mamata_mകോണ്‍ഗ്രസ് നേതൃത്വത്തില്‍ സഖ്യമുണ്ടാക്കിയാല്‍ ഇടതുപാര്‍ട്ടികളുമായും സഹകരിക്കാമെന്ന് മമതാ ബനർജി. എന്നാൽ ബംഗാളിലെ 34 വർഷത്തെ ഇടത് ഭരണം അവസാനിപ്പിച്ച മമത, ബംഗാൾ നിയമസഭയിൽ ഇടതുമായി സഹകരിക്കില്ലെന്ന് അറിയിച്ചു.

കഴിഞ്ഞ ദിവസം ഡെൽഹിയിൽ നടന്ന ജവഹർലാൽ നെഹറുവിന്റെ 125മത്തെ ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.

രാജ്യത്തെ സമാധാന അന്തരീക്ഷവും സുസ്ഥിരതയും കാത്തു സൂക്ഷിക്കുന്നതിനായി താൻ ഏത് വിശാല സഖ്യത്തിലും അംഗമാകാന്‍ ഒരുക്കമാണെന്ന് ബംഗാൾ മുഖ്യമന്ത്രി അറിയിച്ചു. വർഗ്ഗീയ ശക്തികളെ തുരത്താൻ തന്റെ അവസാന ശ്വാസംവരെ പൊരുതുമെന്നും ഇത്തരമൊരു സഖ്യത്തിന് കോണ്‍ഗ്രസാണ് മുന്നിട്ടിറങ്ങേണ്ടതെന്നും മമത പറഞ്ഞു.