ഈസ്റ്റിന്ത്യ കമ്പനിക്കെതിരെ റാണി ലക്ഷമിഭായി നൽകിയ പരാതി മോഡി ആസ്ട്രേലിയൻ പ്രധാനമന്ത്രിക്ക് കൈമാറി

single-img
18 November 2014

modi_abbott_auustralia1854ൽ ഈസ്റ്റിന്ത്യ കമ്പനിക്കെതിരെ ത്സാൻസീ റാണിക്കു വേണ്ടി ആസ്ട്രേലിയൻ അഭിഭാഷകൻ ജോൺലങ്ങ് തയ്യാറാക്കിയ പരാതി പ്രധാനമന്ത്രി നരേന്ദ്രമോദി ആസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ടിന് സമ്മാനമായി നൽകി. മോദി ഉഭയകക്ഷി ചർച്ചക്കു മുമ്പാണ് അബോട്ടിന് സമ്മാനം നൽകിയത്.

ആസ്ട്രേലിയക്കാരനായ ജോൺലങ്ങ് ഈസ്റ്റിന്ത്യ കമ്പനിക്കെതിരെ റാണി ലക്ഷമി ഭായിക്ക് വേണ്ടി 1854ൽ തയ്യാറാക്കിയ പരാതി മോദി അബോട്ടിന് നൽകിയതായി വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീൻ ട്വിറ്ററിലൂടെ അറിയിച്ചു. ആസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ച തുടങ്ങുന്നതിന് തൊട്ട് മുമ്പാണ് റാണി ലക്ഷമി ഭായിയുടെ പരാതി സമ്മനമായി നൽകിയത്.

ആസ്ട്രേലിയൻ അഭിഭാഷകൻ ജോൺലങ്ങ് ഇന്ത്യൻ ചരിത്രത്തിൽ മുഖ്യസ്ഥാനമുള്ള ആളാണ്. 1816 സിഡ്നിയിൽ ജനിച്ച അദ്ദേഹം, ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ വരുകയും. അഭിഭാഷകനായ അദ്ദേഹം മീററ്റിൽ ‘ദി മുഫിസിലൈറ്റ്’ എന്ന പത്രം ആരംഭിക്കുകയും ചെയ്തിരുന്നു. അതിലൂടെ ബ്രിട്ടീഷ് കിരാത ഭരണത്തിനെതിരെ പ്രതികരിച്ചതിന് ജോൺ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.

ജയിൽ മോചിതനായ അദ്ദേഹത്തെ റാണി ലക്ഷമി ഭായി തന്റെ അഭിഭാഷകനായി നിയമിക്കുകയും ചെയ്തു. തുടർന്ന് 1854ലിൽ കമ്പനിക്കെതിരെയുള്ള നിയമയുദ്ധത്തിൽ അദ്ദേഹം റാണിയെ പ്രതിനിധാനം ചെയ്തിരുന്നു.