സ്മാർട്ട് ഫോണിന്റെ പുറംചട്ട ഉപയോഗിച്ച് ഇനി സെൽഫി പ്രിന്റ് ചെയ്യാം; സെൽഫി പ്രിന്ററിന്റെ വില 6,000 രൂപ

single-img
18 November 2014

selfie നാം എടുത്ത സെൽഫി മിനിറ്റുകൾക്കകം പ്രിന്റ് ചെയ്യുവാൻ സഹായിക്കുന്ന സ്മാർട്ട് ഫോണിന്റെ പുറംചട്ടയുമായി ഫ്രഞ്ച് കമ്പനി രംഗത്ത്. പ്രൈന്റ് എന്ന കമ്പനിയാണ് പ്രിന്റെറോടു കൂടിയ സ്മാർട്ട് ഫോൺ പുറംചട്ട നിർമ്മിച്ചിരിക്കുന്നത്. സ്മാർട്ട്ഫോണിന്റെ ബ്ലൂട്ടൂത്ത് ഉപയോഗിച്ച് പുറംചട്ടയിലുള്ള പ്രിന്ററുമായി ബന്ധിപ്പിച്ച് 50 സെക്ക്ന്റുകൾക്കം നമുക്ക് ചിത്രങ്ങൾ പ്രിന്റ് ചെയ്യുവാൻ സാധിക്കും.

ഇപ്പോഴത്തെ അവസ്ഥയിൽ സ്മാർട്ട്ഫോൺ പ്രിന്ററിൽ ഒരു പേപ്പർ മാത്രമേ ഉപയോഗിക്കുവാൻ കഴിയു. ഉടൻ തന്നെ ഇതിന്റെ ശേഷി 30 പേപ്പർ വരെ ആക്കുമെന്ന് നിർമ്മാതാക്കൾ പറയുന്നു. സ്ക്രീൻ വലിപ്പം 4 ഇഞ്ച് വെരെയുള്ള സ്മാർട്ട്ഫോണിൽ ഉപയോഗിക്കാൻ കഴിയുന്ന ഈ പുറംചട്ട 2015 ജനുവരിയോടെ വിപണിയിൽ എത്തുമെന്ന് പറയപ്പെടുന്നു. ഈ സ്മാർട്ട് ഫോണിന്റെ പുറംചട്ടക്ക് ഏകദേശം 6,000 രൂപ വരെ വിലവരും.