ബാര്‍ കോഴ ആരോപണം ഉന്നയിച്ചവരുടെ ലക്ഷ്യം സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കുക:കെ.എം.മാണി

single-img
18 November 2014

maniതനിക്കെതിരെ ബാര്‍ കോഴ സംബന്ധിച്ച് ആരോപണം ഉന്നയിച്ചവരുടെ ലക്ഷ്യം സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കുകയാണെന്ന് ധനമന്ത്രി കെ.എം. മാണി പറഞ്ഞു.ബാറുടമയായ ബിജു രമേശിനു പിന്നില്‍ ചില ശക്തികള്‍ പ്രവര്‍ക്കിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിയില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് അപേക്ഷയുമായി എല്‍.ഡി.എഫിന് മുമ്പില്‍ പോയിട്ടില്ല,

കേരള കോണ്‍ഗ്രസിന്റെയും തന്റെ രാഷ്ട്രീയ ജീവിതത്തിന്റെയും അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഇത്തരമൊരു ആരോപണം ഉയര്‍ന്നതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബാര്‍ മുതലാളിമാരും ഇടതുപക്ഷവും കൈകോര്‍ത്തു. ബാര്‍ മുതലാളിമാരുടെ അതെ താല്‍പര്യം തന്നയൊണ് എല്‍.ഡി.എഫിനുമുള്ളത്. താന്‍ ഇനി മുഖ്യമന്ത്രിയാകാനില്ലെന്നും അക്കാര്യം ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയാകാനും യു.ഡി.എഫിനെ തകര്‍ക്കാനും ഞാനില്ല. ഞാന്‍ മുഖ്യമന്ത്രിയാകുന്നത് സംബന്ധിച്ച ഒരു ചര്‍ച്ചയും ഇനി പാടില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്നും മാണി പറഞ്ഞു