ഹരിയാനയില്‍ ബി.ജെ.പി ശുദ്ധികലശം തുടങ്ങി; റോബര്‍ട്ട് വധേരയുടെ ഭൂമിയിടപാട് നടത്തികൊടുത്ത ഉദ്യോഗസ്ഥനെ ഹരിയാന ബി.ജെ.പി സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു

single-img
18 November 2014

robertvadraഅധികാരത്തില്‍ എത്തി ഒരു മാസം തികയുന്നതിന് മുന്‍പേ ഹരിയാനയില്‍ ബി.ജെ.പി ശുദ്ധികലശം തുടങ്ങി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയുടെ ഭൂമിയിടപാടുകള്‍ നടത്തികൊടുത്ത ഉദ്യോഗസ്ഥനെ ഹരിയാന ബിജെപി സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഗുഡ്ഗാവിലെ മറ്റൊരു ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് എസിഒ ദല്‍ബീര്‍ സിംഗിനെതിരേ നടപടി.

ഐഎഎസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംക ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ ഡിഎല്‍എഫ് ഭൂമിയിടപാടുകള്‍ ആദ്യം റദ്ദാക്കിയിരുന്നു. 2014 ജൂലൈയില്‍ റവന്യൂ രേഖകള്‍ ശരിയാക്കി ദല്‍ബീര്‍ സിംഗ് വീണ്ടും ഭൂമിയിടപാട് നിയമപരമാക്കി. ഒരു പതിറ്റാണ്ടായി ഫരീദാബാദ്-ഗുഡ്ഗാവ് മേഖലയിലാണ് ജോലി ചെയ്യുന്ന സിംഗ് കഴിഞ്ഞ കോണ്‍ഗ്രസ് മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ ബന്ധുകൂടിയാണ്. ഗുഡ്ഗാവ് ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിംഗിനെതിരേ നടപടിയെടുത്തതെന്ന് ഹരിയാന ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യൂ പറഞ്ഞു.