വന്ധ്യംകരണ ശസ്ത്രക്രിയയെ തുടർന്ന് മരണമടഞ്ഞ സ്ത്രീകളുടെ മക്കൾക്ക് സർക്കാർ സൗജന്യ വിദ്യാഭ്യാസം നൽകും

single-img
17 November 2014

sഛത്തീസ്ഗഡിൽ വന്ധ്യംകരണ ശസ്ത്രക്രിയയെ തുടർന്ന് മരണമടഞ്ഞ സ്ത്രീകളുടെ മക്കൾക്ക് സർക്കാർ സൗജന്യ വിദ്യാഭ്യാസം നൽകും. കുട്ടികളുടെ പേരിൽ രണ്ട് ലക്ഷം രൂപ നിക്ഷേപിക്കാനും 18 വയസുവരെ പഠന ചെലവുകൾ വഹിക്കാനും ഞായറാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കുട്ടികളുടെ ചികിത്സാ ചെലവുകളും സർക്കാർ വഹിക്കും.

 

ഇതിനായി മരണമടഞ്ഞ സ്ത്രീകളുടെ കുട്ടികൾക്കെല്ലാം സൗജന്യ ചികിത്സാ കാർഡ് വിതരണം ചെയ്യുമെന്ന് സർക്കാർ വക്താവ് അറിയിച്ചു. ഛത്തീസ്ഗഡിൽ വന്ധ്യംകരണ കാമ്പിൽ പങ്കെടുത്ത് പതിമൂന്ന് സ്ത്രീകളാണ് ശസ്ത്രക്രീയാ പിഴവുമൂലം മരണമടഞ്ഞത്.