വിജിലന്‍സ്‌റിപ്പോര്‍ട്ട; എസ്പി രാഹുലിനെതിരേ നടപടിക്കു സാധ്യത

single-img
17 November 2014

Rahulക്വാറി ഉടമയില്‍ നിന്നു 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ജില്ലാ പോലീസ് മേധാവിയായിരുന്ന രാഹുല്‍ ആര്‍.നായര്‍ക്കെതിരെയുള്ള ആരോപണത്തില്‍ നടപടിക്കു സാധ്യത. വിജിലന്‍സ് ഡയറക്ടര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ രാഹുല്‍ ആര്‍.നായര്‍ കൈക്കൂലി വാങ്ങിയെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നതെന്നാണ് സൂചന.

ഇതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ മലപ്പുറം എംഎസ്പി കമാന്‍ഡന്റായ രാഹുലിനെതിരെ നടപടി ഉണ്ടായേക്കും. ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും ലഭിച്ചാലുടന്‍ പഠിച്ച് നടപടി ഉണ്ടാകുമെന്നും മന്ത്രി രമേശ് ചെന്നിത്തല ഇന്നലെ പ്രതികരിച്ചിരുന്നു. പോലീസിനു തന്നെ നാണക്കേടുണ്ടാക്കിയ ക്രഷര്‍, ക്വാറി ബന്ധം ആഭ്യന്തരവകുപ്പും ഗൗരവത്തോടെയാണ് കാണുന്നത്. ആരോപണ വിധേയരായ മറ്റ് ഉദ്യോഗസ്ഥരെ സംബന്ധിച്ചും കൂടുതല്‍ അന്വേഷണത്തിനു സാധ്യതയുണ്ട്.