മുല്ലപ്പെരിയാര്‍:സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഇടുക്കി കളക്ടറേറ്റില്‍ ഉന്നതതലയോഗം ചേരും

single-img
17 November 2014

mമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141 അടിയായ സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഇന്ന് ജലവിഭവ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ഇടുക്കി കളക്ടറേറ്റില്‍ ഉന്നതതലയോഗം ചേരും.

ഞായറാഴ്ച മുല്ലപ്പെരിയാര്‍ ഉപസമിതി അംഗം ജോര്‍ജ് ദാനിയേല്‍ അണക്കെട്ട് സന്ദര്‍ശിച്ച് ജലനിരപ്പ് ശേഖരിച്ചിരുന്നു. സ്പില്‍വെ ഷട്ടറിലെ 13 നമ്പര്‍ ഷട്ടര്‍ നന്നാക്കുന്ന ജോലികള്‍ നല്ല രീതിയില്‍ നടക്കുന്നുണ്ട്. 142 അടിയില്‍ ജലനിരപ്പ് എത്തിച്ച് ഷട്ടര്‍ തുറക്കാനാണ് തമിഴ്‌നാട് ഒരുങ്ങുന്നത്.

 

അണക്കെട്ടിലേക്ക് ഞായറാഴ്ച 1531 ഘനയടി വെള്ളം സെക്കന്‍ഡില്‍ ഒഴുകിവന്നപ്പോള്‍ തമിഴ്‌നാട് 857 ഘനയടി കൊണ്ടുപോയിട്ടുണ്ട്.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നുള്ള സുരക്ഷാക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഉന്നതതല യോഗം വിളിച്ചിരിക്കുന്നതെന്ന് മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. വനം, റവന്യു, ഭവന, പോലീസ് വകുപ്പിലെ ഉന്നതരും ജലവിഭവവകുപ്പ ചീഫ് എന്‍ജിനിയര്‍ പി.ലതികയും പങ്കെടുക്കും.