മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പനീര്‍ശെല്‍വത്തിന് കത്തയച്ചതിനു പിന്നാലെ ജലനിരപ്പ് 142 അടിയാക്കാന്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് പനീര്‍ശെല്‍വം ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു

single-img
17 November 2014

mullaമുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കാന്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു. അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുവാന്‍ തമിഴ്‌നാട് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് തമിഴ്‌നാടിന്റെ നിലപാട് കത്തിലൂടെ അറിയിച്ചിരിക്കുന്നത്.

ജലനിരപ്പ് 142 അടിയാക്കാന്‍ സുപ്രീം കോടതിയുടെ അനുമതിയുണ്ട്. ഇത് നടപ്പിലാക്കാന്‍ കേരളം സഹകരിക്കണമെന്നും പനീര്‍ശെല്‍വം കത്തില്‍ ആവശ്യപ്പെടുന്നു. തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളിലെ കര്‍ഷകര്‍ മുല്ലപ്പെരിയാറിലെ വെള്ളത്തെ ആശ്രയിക്കുന്നവരാകയാല്‍ ജലനിരപ്പ് കുറയ്ക്കുവാന്‍ സാധ്യമല്ലെന്നും പനീര്‍ശെല്‍വം കത്തില്‍ പറയുന്നു