ബാര്‍ കോഴ വിഷയത്തില്‍ മാണിക്കെതിരേ എല്‍ഡിഎഫ് കോടതിയിലേയ്ക്ക്

single-img
17 November 2014

TV26LDFMEETINGSSE_1498473fബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ ധനമന്ത്രി കെ.എം.മാണിക്കെതിരേ നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. എകെജി സെന്ററില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ തന്നെ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെടും. വിഷയത്തില്‍ വൈക്കം വിശ്വന്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്കും. മാണിയുടെ രാജി ആവശ്യപ്പെട്ട് ഈ മാസം 25ന് സെക്രട്ടറിയേറ്റിലേയ്ക്കും കളക്ടറേറ്റുകളിലേയ്ക്കും മാര്‍ച്ച് നടത്തും. വിഷയത്തില്‍ സമരം ശക്തമാക്കാനും യോഗം തീരുമാനിച്ചു.