കായികാധ്യാപകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാന സ്‌കൂള്‍ കായികമേള മാറ്റിവെച്ചു

single-img
17 November 2014

meet1തിരുവനന്തപുരത്ത് വ്യാഴാഴ്ച മുതല്‍ നടക്കേണ്ടിയിരുന്ന സംസ്ഥാന സ്‌കൂള്‍ കായികമേള മാറ്റിവെച്ചു. കായികാധ്യാപകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. പുതുക്കിയ തിയതി പിന്നീടറിയിക്കും. സംസ്ഥാനത്തെ സ്‌കൂളുകളില്‍ അധ്യാപക ബാങ്കില്‍ നിന്നു അധ്യാപകര്‍ക്ക് പരിശീലനം നല്‍കി കായികാധ്യാപകരുടെ ചുമതല നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് കായികാധ്യാപകരുടെ ജോലി നഷ്ടപ്പെടുന്നതിന് ഇടയാകുമെന്നായിരുന്നു കായികാധ്യാപകരുടെ വാദം. ഇതില്‍ പ്രതിഷേധിച്ചാണ് കായികാധ്യാപകര്‍ സമരവുമായി രംഗത്തിറങ്ങിയത്.

സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് താത്ക്കാലികമായി പിന്‍വലിച്ചിരുന്നു. എന്നാല്‍ ഉത്തരവ് പൂര്‍ണമായി പിന്‍വലിക്കും വരെ സമരം തുടരാനായിരുന്നു കായികാധ്യാപകരുടെ തീരുമാനം.