2004 ല്‍ യു.പി.എ സര്‍ക്കാരിനെ താങ്ങി നിര്‍ത്തിയ സി.പി.എം. പണ്ടത്തെ കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ തങ്ങളെ വിരട്ടേണ്ടെന്ന് പിണറായിയോട് പന്ന്യന്‍

single-img
17 November 2014

panniyanകോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കുന്നതില്‍ ആരും മോശക്കാരല്ലെന്നും ആ ബന്ധത്തിന്റെ പേരില്‍ ഭീഷണി വേണ്‌ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കോണ്‍ഗ്രസ് ബന്ധത്തിന്റെ ഹാഗ് ഓവറിന്റെ തികട്ടല്‍ സിപിഐക്കുണ്‌ടെന്ന പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍.

തങ്ങള്‍ മുന്‍പ് കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ തെറ്റ് മനസിലാക്കി തിരുത്തിയിട്ടുണ്ട്. 2004 ലെ യുപിഎ സര്‍ക്കാരിനെ താങ്ങി നിര്‍ത്തിയത് സിപിഎമ്മും സോമനാഥ് ചാറ്റര്‍ജിയുമായിരുന്നു എന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജ്യോതി ബസു കോണ്‍ഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രി സ്ഥാനത്ത് എത്താതിരുന്നത് പിബിയിലെ ഒരു അംഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ്. ഇപ്പോഴത്തെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും കോണ്‍ഗ്രസുമായി ഒന്നിച്ചിട്ടുണ്ട്. ഇങ്ങനെ പല കാര്യങ്ങളിലും കോണ്‍ഗ്രസുമായി ചേര്‍ന്നിട്ടുണ്‌ടെന്നും അതുകൊണ്ട് കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തരതെന്നും പന്ന്യന്‍ പറഞ്ഞു.