ലിറ്റില്‍ സൂപ്പര്‍മാനിലെ ഗ്ലാമറസ് വേഷത്തെച്ചൊല്ലി അന്‍സിബയ്ക്കും സംവിധായകന്‍ വിനയനും മതമൗലികവാദികളുടെ ഭീഷണി

single-img
17 November 2014

Ansibaതിയേറ്ററില്‍ നിന്നും പിന്‍വലിച്ച വിനയന്‍ ചിത്രം ലിറ്റില്‍ സൂപ്പര്‍ സ്റ്റാറില്‍ ഗ്ലാമറസായി അഭിനയിച്ച സിനിമാ താരം അന്‍സിബ ഹസനെതിരെ മതമൗലികവാദികള്‍ രംഗത്ത്. ഫോണിലൂടെയും ഫേസുബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ വഴിയും പ്രതിഷേധങ്ങളും ഭീഷണികളുമായാണ് സംഘം രംഗത്തെത്തിയിരിക്കുന്നത്.

ലിറ്റില്‍ സൂപ്പര്‍ സ്റ്റാറില്‍ ക്ലൈമാക്‌സിനു തൊട്ടുമുമ്പുള്ള സീനില്‍ സിനിമയുടെ ആവശ്യകത അനുസരിച്ചാണ് അന്‍സിബ ഗ്ലാമറസ്സായി പ്രത്യക്ഷപ്പെട്ടെതെന്ന് സംവിധായകന്‍ വിനയന്‍ പറയുന്നു. ഇതിന്റെ പേരില്‍ അസിന്‍ബയുടെ മൊബൈലിലും, ഇവരുടെ പിതാവിന്റെ മൊബൈല്‍ ഫോണിലും, സംവിധായകന്‍ വിനയന്റെ മൊബൈല്‍ ഫോണിലും വളിച്ച് മതമൗലികവാദികള്‍ ഭീഷണിപ്പെടുത്തുന്നുവെന്നാണ് വിനയന്‍ പറയുന്നത്.

തട്ടമിടാതെ നടക്കുന്ന അന്‍സിബ നരകത്തില്‍ പോകുമെന്നും സിനിമയില്‍ കാണിക്കുന്നതിനെല്ലാം ദൈവത്തിന്റെ കോടതിയില്‍ മറുപടി നല്‍കേണ്ടിവരുമെന്നും മറ്റുമാണ് അന്‍സിബയുടെ ഫോട്ടോകള്‍ക്ക് കീഴെ കാണുന്ന കമന്റുകള്‍.