ഗ്യാസ് ടാങ്കര്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ക്വാളിസില്‍ ഇടിച്ച് ഒരാള്‍ മരിച്ചു

single-img
17 November 2014

accident7ഗ്യാസ് ടാങ്കര്‍ ലോറി ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ക്വാളിസില്‍ ഇടിച്ച് ഒരാള്‍ തത്ക്ഷണം മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ചയാളും പരിക്കേറ്റവരും കര്‍ണാടകയിലെ സ്വദേശികളാണ്.

 
ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ ദേശീയപാതയില്‍ പൂക്കാടിനും തിരുവങ്ങൂരിനുമിടയിലാണ് സംഭവം. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന ടാങ്കര്‍ എതിര്‍ദിശയില്‍ നിന്നുവന്ന ക്വാളിസില്‍ ഇടിക്കുകയായിരുന്നു. ആറുപേരാണ് ക്വാളിസില്‍ ഉണ്ടായിരുന്നത്. പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം ശ്രമിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.