നെടുമ്പാശേരിയിൽ ഒന്നര കിലോ സ്വർണവുമായി നാലുപേർ പിടിയിൽ

single-img
17 November 2014

goldനെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് ഒന്നര കിലോ സ്വർണവുമായി നാലുപേർ പിടിയിൽ. ബഹ്റിനിൽ നിന്നും കരിപ്പൂർ വഴി കടത്താൻ ശ്രമിച്ച സ്വർണമാണ് ഇന്നുരാവിലെ ഡയറക്ടർ ഒഫ് റവന്യൂ ഇന്റലിജൻസാണ് (ഡി.ആർ.ഐ) പിടിച്ചത്. സ്വർണം വിഴുങ്ങിയാണ് ഇവർ കൊച്ചിയിൽ വന്നിറങ്ങിയത്.

ബഹ്റിനിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം ഇറക്കാനാണ് ആദ്യം ലക്ഷ്യമിട്ടത്. ഇത് പരാജയപ്പെട്ടതോടെയാണ് ഇവർ കൊച്ചിയിലേക്ക് വന്നത്.  ഡി.ആർ.ഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ നെടുമ്പാശേരിയിൽ വെച്ച് പിടികൂടിയത്. ഇവരുടെ ശരീരത്തിൽ നിന്നും സ്വർണം തിരിച്ചെടുത്ത ശേഷം ഇവരെ വിശദമായി ചോദ്യം ചെയ്ത് വരുന്നുണ്ട്.

മറ്റൊരു സംഭവത്തിൽ  പാന്റിനകത്ത് പ്രത്യേക അറ നിർമ്മിച്ച് അതിൽ ഒളിപ്പിച്ചുകൊണ്ടുവന്ന 373 ഗ്രാം സ്വർണം കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. ഷാർജയിൽ നിന്നും എയർഅറേബ്യ വിമാനത്തിലെത്തിയ തിരുച്ചിറപ്പിളളി സ്വദേശി അബ്ദുൾറഹ്മാനാണ് പിടിയിലായത്.