വെറുതേ വെടി വെച്ച ബി.എസ്.എഫ് ജവാൻ അറസ്റ്റിൽ; ജമ്മുകാശ്മീർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് സംഭവം നടന്നത്

single-img
17 November 2014

omarജമ്മുകാശ്മീർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഭവനത്തിൽ വെച്ച് അനാവശ്യമായി വെടി ഉതിർത്ത ബി.എസ്.എഫ് ജവാനെ അറസ്റ്റ് ചെയ്തു. പിടിയിലായ ജവാനെ മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 7:10ഓട് കൂടിയാണ് സംഭവം നടന്നത്. കാശ്മിർ മുഖ്യൻ ഒമർ അബ്ദുള്ളയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ വെച്ച് അകാരണമായി ഒന്നിലേറെ തവണ വെടി ഉതിർത്ത ജവാനെയാണ് ബി.എസ്.എഫ് അറസ്റ്റ് ചെയ്തു പോലീസിനു കൈമാറിയത്.

പോലീസ് ജവാനെ വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവ സമയത്ത് മുഖ്യമന്ത്രി ഔദ്യോഗിക ഭവനത്തിൽ ഉണ്ടായിരുന്നില്ല.

‘ ഇന്ന് ബി.എസ്.എഫ് ജവാന്റെ ഭാഗത്തു നിന്ന് ഉണ്ടായ വിഴ്ചയെ താൻ പ്രതിരോധിക്കുന്നില്ലെന്നും,  തനിക്ക് തന്റെ സുരക്ഷ ഉദ്ദോഗസ്ഥരിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്നും’ സംഭവത്തെ കുറിച്ച് ഒമർ അബ്ദുള്ള ട്വിറ്ററിൽ കുറിച്ചു.