കൊളംബസിനു മുമ്പ് മുസ്ലീം മതവിശ്വാസികള്‍ അമേരിക്ക കണ്ടുപിടിച്ചിരുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ്

single-img
17 November 2014

End1492 ല്‍ ക്രിസ്റ്റഫര്‍ കൊളംമ്പസ് അമേരിക്ക കണ്ടു പിടിക്കുന്നതിന് മുമ്പ് തന്നെ മുസ്‌ലീം മത വിശ്വാസികള്‍ അമേരിക്ക കണ്ടു പിടിച്ചിരുന്നതായി തുര്‍ക്കി പ്രസിഡന്റ് തായിപ് എര്‍ഡോഗന്റെ വെളിപ്പെടുത്തല്‍. മുസ്‌ലീം മത വിശ്വാസികളുടെ ലാറ്റിന്‍ അമേരിക്കന്‍ സമ്മേളനത്തിനിടെയാണ് എര്‍ഡോഗന്‍ തന്റെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മുസ്‌ലീം സഞ്ചാരികള്‍ 1178-ല്‍ തന്നെ അമേരിക്കയില്‍ എത്തിയിരുന്നതായി എര്‍ഡോഗന്‍ പറഞ്ഞു.

എര്‍ഡോഗന്‍ തന്റെ വാദത്തെ പിന്തുണക്കുന്നതിനായി ഉയര്‍ത്തിക്കാട്ടുന്നത് ക്യൂബയിലെ ഒരു മലമുകളില്‍ മുസ്‌ലീം പള്ളി കണ്ടുവെന്നു കൊളംമ്പസിന്റെ വെളിപ്പെടുത്തലാണ്. കൊളംബസ് പറയുന്നത് വെച്ചു നോക്കിയാല്‍ 12-ാം നൂറ്റാണ്ടു മുതല്‍ തന്നെ ലാറ്റിന്‍ അമേരിക്കയും ഇസ്‌ലാമുമായി ബന്ധം ഉണ്ടായിരുന്നതായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല ക്യൂബയിലെ കുന്നില്‍ ഒരു മോസ്‌ക് പണിയുന്നതിനെ കുറിച്ച് ക്യൂബന്‍ ഭരണാധികാരികളുമായി ചര്‍ച്ചകള്‍ നടത്തുമെന്നും എര്‍ഡോഗന്‍ അറിയിച്ചു.
1492-ല്‍ ഇന്ത്യയിലേക്ക് ഒരു പുതിയ കപ്പന്‍ പാത കണ്ടുപിടിക്കുന്നതിനിടെ ക്രിസ്റ്റഫര്‍ കൊളംമ്പസാണ് അമേരിക്ക കണ്ടു പിടിച്ചതെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്.