ഭാര്യ വാട്സ്ആപ് മെസ്സേജിനു മറുപടി അയച്ചില്ല,വിവാഹ മോചനം വേണമെന്ന് ഭർത്താവ്;വില്ലനായത് വാട്സ്ആപ്പ് ബ്ലൂടിക്ക്

single-img
17 November 2014

Whatsapp-01-GQ-06Nov14_b_813x494വാട്സ്ആപ്പിൽ മെസ്സേജ് അയച്ചതിനു മറുപടി നൽകാത്ത ഭാര്യയെ വേണ്ടെന്ന് സൗദി യുവാവ്.വിവാഹ മോചനം ആവശ്യപ്പെട്ടിരിക്കുകയാണു യുവാവ്.വാട്സാപ്പിലെ പുതിയ ബ്ലൂടിക്കാണു ഇവരുടെ ജീവിതത്തിൽ വില്ലനായി വന്നിരിക്കുന്നത്.ഭാര്യ മുഴുവൻ സമയവും ഫോണിലാണു ചിലവഴിക്കുന്നതെന്ന് ഭർത്താവ് കുറ്റപ്പെടുത്തുന്നു.തന്റെ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരുന്നതിനാലാണു മറുപടി തരാൻ കഴിയാത്തതെന്നാണു ഭാര്യ പറയുന്നത്

മിക്ക സമയത്തും ഭാര്യ വാട്സ്ആപില്‍ ആയതുകൊണ്ടാണ് അതില്‍ സന്ദേശം അയച്ചത്. എന്നാല്‍ തന്റെ സന്ദേശം വായിച്ചിട്ടും യാതൊരു പ്രതികരണവും ഭാര്യയില്‍ നിന്നുണ്ടായില്ലെന്ന് ഇയാള്‍ പരാതിയില്‍ ഉന്നയിക്കുന്നു. വാട്സ്ആപിന്റെ പുതിയ ഫീച്ചറായ ബ്ലൂ ടിക്കാണ് തന്റെ സന്ദേശം ഭാര്യ വായിച്ചതായി ഉറപ്പിക്കാന്‍ സൗദി യുവാവിനെ സഹായിച്ചത്