ജനപക്ഷയാത്ര സ്വീകരണവേദിയിലേക്ക് കല്ലേറ്

single-img
16 November 2014

vജനപക്ഷയാത്രയ്ക്ക് ചെര്‍പ്പുളശ്ശേരിയില്‍ നല്‍കിയ സ്വീകരണത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ സ്വീകരണവേദിയിലേക്ക് കല്ലേറ്.

 

ചെര്‍പ്പുളശ്ശേരി ബസ്സ്റ്റാന്‍ഡിനടുത്തുള്ള സ്വീകരണവേദിയിലെ ഇരുഭാഗത്തുമുള്ള രണ്ട് തൂണുകളിലേക്കാണ് രണ്ട് ചെറിയ കല്ലുകള്‍ വന്നുവീണത്. വി.എം. സുധീരന്‍ പ്രസംഗമാരംഭിച്ച് മിനിറ്റുകള്‍ക്കുശേഷം ജനക്കൂട്ടത്തിനിടയില്‍നിന്ന് ഇടവിട്ട് രണ്ടുതവണ കല്ല് വന്ന് വീണു.ശനിയാഴ്ച വൈകീട്ട് 6.38ഓടെയാണ് സംഭവം.

 

മദ്യവും മയക്കുമരുന്നും നിരോധിക്കാന്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാതെ നടപടികളെടുക്കുമെന്ന് വി.എം. സുധീരന്‍ പ്രഖ്യാപിച്ചതിനിടയിലാണ് കല്ലുകള്‍ വേദിയിലേക്ക് വീണത്. ഈ സമയത്ത് വൈദ്യുതി നിലച്ചു. പെട്ടെന്ന് സുധീരന്‍ പ്രസംഗം നിര്‍ത്തി.

 
സേവാദള്‍ വളണ്ടിയര്‍മാരും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് വി.എം. സുധീരനുചുറ്റും വലയം തീര്‍ത്തു. പോലീസ് ഉദ്യോഗസ്ഥരും വേദിയിലേക്ക് കുതിച്ചെത്തി. ബഹളം തീര്‍ന്നതോടെ യോഗനടപടികള്‍ തുടര്‍ന്നു. യോഗം പിരിച്ചുവിട്ടതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനവും ഉപരോധവും നടത്തി.തുടര്‍ന്ന് വി.എം. സുധീരന്‍ ഫോണില്‍ നിര്‍ദേശം നല്‍കിയതോടെയാണ് ഉപരോധം അവസാനിച്ചത്.