മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർത്തരുതെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി

single-img
16 November 2014

oമുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയാക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ടെന്നും അത് നടപ്പിലാക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി പനീർ ശെൽവം കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
ജലനിരപ്പ്‌ താഴ്‌ത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ല.

 

തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളിലുള്ള കർഷകർ മുല്ലപ്പെരിയാറിലെ ജലത്തെയാണ്‌ കൃഷിയ്ക്കായി ആശ്രയിക്കുന്നത്‌. അതിനാൽ തന്നെ ജലനിരപ്പ് താഴ്‌ത്തുന്നത് പ്രായോഗികമല്ലെന്നും പനീർശെൽവം കത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ആശങ്ക കണക്കിലെടുത്ത് ജലനിരപ്പ് താഴ്‌ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നേരത്തെ തമിഴ്നാടിന് കത്തയച്ചിരുന്നു.