അടച്ചുപൂട്ടിയ ക്വാറി തുറക്കാൻ കോഴ: മുൻ എസ്. പി രാഹുൽ ആർ.നായർക്കെതിരെ കേസെടുക്കാൻ വിജിലൻസ് ഡയറക്ടറുടെ ശുപാശ

single-img
16 November 2014

r അടച്ചുപൂട്ടിയ ക്വാറി തുറക്കാൻ വേണ്ടി കോഴ വാങ്ങിയെന്ന പരാതിയിൽ പത്തനംതിട്ട മുൻ എസ്. പി രാഹുൽ ആർ.നായർക്കെതിരെ കേസെടുക്കാൻ വിജിലൻസ് ഡയറക്ടർ ഡി.ജി.പി വിൻസൺ എം.പോൾ ശുപാശ ചെയ്തു. തിരുവനന്തപുരം എസ്.പിക്ക് അന്വേഷണ ചുമതല നൽകണമെന്നും ശുപാർശയുണ്ട്.കഴിഞ്ഞ ഏപ്രിലിൽ അടച്ചുപൂട്ടിയ ക്വാറി തുറന്നുകൊടുക്കുന്നതിന് ഉടമയില്‍ നിന്ന് 17 ലക്ഷം രൂപ കോഴ വാങ്ങി എന്നായിരുന്നു ഉടമകളുടെ ആരോപണം.

 

രാഹുൽ കൈക്കൂലി വാങ്ങിയെന്ന് ക്വാറി ഉടമകൾ നേരത്തെ വിജിലൻസിനോടും തിരുവനന്തപുരം റേഞ്ച് ഐ.ജിയോടും പരാതിപ്പെട്ടിരുന്നു. അതേസമയം ക്വാറി തുറക്കാൻ നിർദ്ദേശം നൽകിയത് ഐ.ജി മനോജ് എബ്രഹാമും എ.ഡി.ജി.പി ശ്രീലേഖയുമാണെന്ന് രാഹുൽ മൊഴി നൽകിയിട്ടുണ്ട്.