മണ്ഡലപൂജയ്ക്കായി ശബരിമല നട തുറന്നു

single-img
16 November 2014

sമണ്ഡലപൂജയ്ക്കായി ശബരിമല നട തുറന്നു. വൈകീട്ട് 5.30ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി ധര്‍മശാസ്താക്ഷേത്രനട തുറന്ന് പൂജ ആരംഭിച്ചു. ഇതോടെ 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാലത്തിന് തുടക്കമായി.

 

നട തുറന്ന് ദീപം തെളിച്ചശേഷം, മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി താഴെ തിരുമുറ്റത്തെ ആഴി ജ്വലിപ്പിച്ചു. തുടര്‍ന്ന് ഭക്തരെ പടികയറ്റിവിട്ടു. നടതുറക്കുന്നതും കാത്ത് സന്നിധാനം മുതല്‍ ശരംകുത്തിവരെ ഭക്തരുടെ നിര നീണ്ടു.

 

ഇന്നു രാത്രി ഏഴിന് സന്നിധാനത്തെയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരുടെ അവരോധച്ചടങ്ങ് നടക്കും . സന്നിധാനത്ത് ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരി, മാളികപ്പുറത്ത് എസ്.കേശവന്‍ നമ്പൂതിരി എന്നിവരാണ് നിയുക്ത മേല്‍ശാന്തിമാര്‍.വൃശ്ചികം ഒന്നായ തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് പുതിയ മേല്‍ശാന്തി നട തുറക്കും.