പരപ്പനാ അഗ്രഹാര ജയിലിൽ വനിതാ തടവുകാരെ അനാശാസ്യത്തിനു പ്രേരിപ്പിച്ച പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്

single-img
16 November 2014

crimeപരപ്പനാ അഗ്രഹാര സെൻട്രൽ ജയിലിൽ വനിതാ തടവുകാരെ അനാശാസ്യത്തിനു പ്രേരിപ്പിച്ച പരാതിയിൽ ആഭ്യന്തരമന്ത്രി കെ.ജെ. ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. കോൺഗ്രസ് എം.എൽ.എ ശകുന്തളാ ഷെട്ടി അദ്ധ്യക്ഷയായ വനിതാ ശിശു ക്ഷേമ സമിതിക്കാണ് അന്വേഷണ ചുമതല.

 

പുരുഷ തടവുകാരിൽ നിന്ന് 300 രൂപ മുതൽ 500 രൂപ വരെ കൈപ്പറ്റി ജയിൽ വാർഡന്മാർ തങ്ങളെ അനാശാസ്യത്തിലേർപ്പെടാൻ പ്രേരിപ്പിക്കുന്നതായി ഹൈക്കോടതിയിലെ പരാതിപ്പെട്ടിയില്‍ നിന്ന് രണ്ടു കത്തുകൾ ലഭിച്ചിതിനെത്തുടർന്നാണ് നടപടി സ്വീകരിച്ചത്.

 
ബന്ധുക്കളെ കാണുന്നതിനായി കൈക്കൂലി ആവശ്യപ്പെടുന്നതടക്കം ജയിലിൽ നടക്കുന്ന പല സംഭവങ്ങളും കത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഒരു കത്തിൽ തങ്ങളെ കാഴ്ചവയ്ക്കാറുള്ള ജയിൽ വാർഡന്മാരുടെ പേരു വിവരങ്ങളും നൽകിയിട്ടുണ്ട്.