മുല്ലപ്പെരിയാര്‍:സുരക്ഷിതമായ സ്‌ഥലങ്ങളിലേക്കു മാറിത്താമസിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം

single-img
16 November 2014

mമുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 142 അടിയോട്‌ അടുക്കുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരവാസികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടി തുടങ്ങി. ഇന്നലെ വൈകിട്ടോടെ ഉദ്യോഗസ്‌ഥരെത്തി സുരക്ഷിതമായ സ്‌ഥലങ്ങളിലേക്കു മാറിത്താമസിക്കാന്‍ ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.

സ്‌പില്‍വേയിലെ ഷട്ടറുകള്‍ തുറന്നാല്‍ പെരിയാര്‍ തീരത്ത്‌ വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുണ്ട്‌. ഇതുമുന്നില്‍ കണ്ടാണ്‌ അണക്കെട്ടിന്റെ താഴ്‌വാരത്തെ ആദ്യജനവാസ കേന്ദ്രമായ വള്ളക്കടവ്‌ പ്രദേശത്തെ പെരിയാര്‍ നദിക്കരിയില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ അധികൃതര്‍ എത്തിയത്‌. വള്ളക്കടവ്‌ വഞ്ചിവയല്‍ ട്രൈബല്‍ സ്‌കൂളിലാണ്‌ ഇവര്‍ക്കായി ക്യാമ്പ്‌ തുറന്നിരിക്കുന്നത്‌.എന്നാല്‍, വീട്‌ ഉപേക്ഷിച്ചു താല്‍ക്കാലിക കേന്ദ്രങ്ങളിലേക്കു മാറിത്താമസിക്കില്ലെന്ന നിലപാടിലാണു ജനം.

 
ഇരുട്ട്‌ നിറഞ്ഞ ജനവാസ കേന്ദ്രത്തില്‍ പ്രത്യേക വിളക്കുകള്‍ സ്‌ഥാപിക്കുന്നതിനുള്ള ജോലി തുടങ്ങി. വനം, പോലീസ്‌, അഗ്നിശമന സേന വകുപ്പുകളുടെ കൈവശമുള്ള ലൈറ്റുകളാണു ഇതിന്‌ ഉപയോഗിക്കുന്നത്‌.