ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര: ഇന്ത്യയ്ക്ക് ജയം,പരമ്പര

single-img
16 November 2014

kochiശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയുടെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ മൂന്ന് വിക്കറ്റിനായിരുന്നു ജയം. 286 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 8 പന്ത് ബാക്കി നിൽക്കെ 288 റണ്‍സ് നേടി .

 
126 പന്തിൽ 139 റൺസ് അടിച്ച് ക്യാപ്റ്റൻ കൊഹിലി പുറത്താകാതെ നിന്നു . പുറത്താകാതെ 139 റൺസെടുത്ത അഞ്ജലോ മാത്യൂസിന്റെ പ്രകടനമാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളും ഇന്ത്യ വിജയിച്ചു ഒപ്പം പരമ്പര ഇന്ത്യ സ്വന്തമാക്കി.