സിബിഎസ്ഇ കലോത്സവത്തിന് തിരുവനന്തപുരത്ത് കൊട്ടികലാശം

single-img
16 November 2014

cമൂന്ന് നാള്‍ നീണ്ട സിബിഎസ്ഇ കലോത്സവത്തിന് തിരുവനന്തപുരത്ത് കൊട്ടിക്കലാശമായി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കോട്ടയം കലോത്സവത്തില്‍ കലാകിരീടം നിലനിര്‍ത്തി. മാര്‍ ഇവാസിയോസ് കോളേജിലെ വിദ്യാ നഗറില്‍ ഒരുക്കിയ 17 വേദികളിലായി സംസ്ഥാനത്തെ 16 സഹോദയകളില്‍ നിന്നെത്തിയ ആയിരത്തോളം സ്‌കൂളുകളിലെ 5000 പ്രതിഭകളാണ് മാറ്റുരടച്ചത്.

 
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തൃശ്ശൂരിനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനത്ത് കോഴിക്കോടാണ്. വിവിധ സഹോദയകളില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരാണ് സംസ്ഥാന കലോത്സവത്തിനെത്തിയത്. ആദ്യ രണ്ട് ദിവസങ്ങളിലും മത്സരം രാത്രി വൈകിയും നീളുന്ന അവസ്ഥയായിരുന്നു.
ജനപ്രിയ നൃത്ത മത്സരങ്ങള്‍ അടക്കം 34 ഇനങ്ങളാണ് അവസാന ദിനം വേദിയിലെത്തിയത്.

 

 

അതേസമയം സ്‌കൂള്‍ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ കോഴിക്കോട് സില്‍വര്‍ ഹില്‍ പബ്ലിക് സ്‌കൂളും കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്‌കൂളും തമ്മിലായിരുന്നു മത്സരം. കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഒന്നാം സ്ഥാനവും കാഞ്ഞങ്ങാട് സിഎംഐ രണ്ടാം സ്ഥാനവും നേടി. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂള്‍ മൂന്നാമതെത്തി.