പൊലീസ് ഓഫീസറുടെ വേഷത്തിൽ അപർണ ഗോപിനാഥ്

single-img
16 November 2014

apയുവനടി അപർണ ഗോപിനാഥ് പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്നു. ഒന്നാം ലോക മഹായുദ്ധം എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ശ്രീവരുൺ ആണ്. എ.ബി.സി.ഡി എന്ന സിനിമയിൽ അപർണയ്ക്കൊപ്പം അഭിനയിച്ച ടൊവിനോ തോമസാണ് ചിത്രത്തിലെ നായകൻ.

 
നർമ്മത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ക്രൈം ത്രില്ലറാണ് ചിത്രം . ഹരിപ്രസാദാണ് തിരക്കഥ രചിക്കുന്നത്. ടൊവിനോ ഒരു ഡോക്ടറുടെ വേഷത്തിലാണ് എത്തുന്നത്. പാലക്കാട്. കൊച്ചി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.