സിദ്ധാർത്ഥ് ഭരതൻ ചിത്രത്തിൽ അനുശ്രീ നായിക

single-img
16 November 2014

aസിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുശ്രീ നായികയാകുന്നു . ചിത്രത്തിൽ ദിലീപിന്റെ നായികാ വേഷമാണ് താരം അവതരിപ്പിക്കുന്നത്. ചെറുകഥാകൃത്തായ സന്തോഷ് എച്ചിക്കാനമാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.

 

അതേസമയം ചിത്രത്തിൽ നായിക അനുശ്രീയാണെന്ന് സിദ്ധാർത്ഥ് സ്ഥിരീകരിച്ചു. ചിത്രത്തെപ്പറ്റിയോ കഥാപാത്രത്തിന്റെ കൂടുതൽ വിശദാംശങ്ങളെപ്പറ്റിയോ ഇപ്പോൾ വ്യക്തമാക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

പ്രൊജക്ട് ഇപ്പോൾ പ്രാരംഭ ഘട്ടത്തിലാണ്. ഷൂട്ടിംഗ് ജനുവരിയോടെ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സിദ്ധാർത്ഥ് വ്യക്തമാക്കി.ചിത്രത്തിന് ഇതു വരെ പേരിട്ടിട്ടില്ല. കാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദും, സംഗീതം പ്രശാന്ത് പിള്ളയുമാണ്.