‘റോജിക്കായി ഒരു മെഴുകുതിരി’:ഇന്ന് വൈകിട്ട് 6;30നു

single-img
16 November 2014

1017531_1507418619520002_7575773030245143895_n (1)തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തിന് ഉത്തരവാദികളെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട്  റോജിക്കായി തുടങ്ങിയ ഫേസ്ബുക്ക് പേജും ആക്ഷൻ കൗൺസിൽ പേജും സംഘടിപ്പിച്ച ‘റോജിക്കായി ഒരു മെഴുകുതിരി ഇന്ന് വൈകിട്ട് 6:30നു. നിങ്ങളുടെ മുറിയിലോ പാര്‍ക്കിലോ കടല്‍ കരയിലോ ഓഫീസിലോ എവിടെ എങ്കിലും വെച്ച് , ഒരു മെഴുകുതിരി കത്തിച്ച് ഒരു നിമിഷം റോജിക്ക് വേണ്ടി മൌനമായി പ്രാര്‍ത്ഥിക്കാനാണു ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഹ്വാനം.വായനശാലകള്‍ , സംഘടനകള്‍ , ഫേസ്ബുക്ക് കൂട്ടായിമകള്‍ എല്ലാര്‍ക്കും ഇത് ഏറ്റെടുത്ത് നടത്താമെന്നും കൂട്ടായ്മ പ്രവർത്തകർ പറഞ്ഞു

 

തലസ്ഥാന നഗരിയില്‍ കിംസ് ആശുപത്രിയിലെ പത്താം നിലയില്‍ നിന്നാണു റോജിയെ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.റോജി റോയിയുടെ മരണത്തില്‍ ദുരുഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.തുടർന്ന് അൻവേഷണത്തിനു ആഭ്യന്തരമന്ത്രി ഉത്തരവിട്ടിരുന്നു.